വെറുപ്പ്... അതിൻ്റെ എല്ലാ അതിരുകളും ലംഘിച്ചു മുന്നേറുന്ന കാഴ്ചയാണ് ചുറ്റും .. നട്ടാൽ മുളക്കാത്ത നുണ എന്നത് പഴം ചൊല്ലാണെങ്കിലും പുതിയകാല ഗീബൽസുമാർ സ്റ്റേജും പേജും നിരത്തിവെച്ച് നട്ട് ഉടനെ തന്നെ വിളവെടുക്കുന്ന കാഴ്ചയാണ് ഈ സെക്കൻ്റു വരെ കണ്ടു കൊണ്ടിരിക്കുന്നത് രാജ്യത്ത് വെറുപ്പധിഷ്ടിതമായ ഒരു ആക്രോശ ആൾക്കൂട്ട രാഷ്ട്രീയം രൂപപ്പെട്ടിരിക്കുന്നു. രാജ്യത്തിൻ്റെ ഭാവിയെക്കുറിച്ച് ആശങ്കാകുലരായ വളരെ കുറച്ച് പേർ മാത്രം വെറുപ്പിനെ കുറിച്ച് സംസാരിക്കുന്നു.. എഴുതുന്നു.. ഐക്യദാർഢ്യപ്പെടുന്നു. ബാക്കിയൊക്കെയും ആൾക്കൂട്ട വെറുപ്പിൽ കൂട്ടുകൂടുന്നു. വെറുപ്പിൻ്റെ ചരിത്രം.. 1916 ലെ ടെക്സാസിൽ നടന്ന ജെസി വാഷിംഗ്ടൺ സംഭവത്തിൽ തുടങ്ങി സമകാലിക ഇന്ത്യനവസ്ഥകളിലൂടെ 19 അദ്ധ്യായങ്ങളിലായി പ്രിയ സുഹൃത്ത് Nizar Puthuvana എഴുതിയ കൂര ബുക്സ് പുറത്തിറക്കിയ വെറുപ്പിൻ്റെ വായന ഒരു ഉൾക്കിടിലത്തോടെയാണ് വായിച്ചവസാനിപ്പിച്ചത്.. സംഭവത്തിൻ്റെ database ഓടെയാണ് ഓരോ അദ്ധ്യായവും.
വെറുപ്പ്
(0)
ratings
ISBN :
978-93-94056-12-1
₹158
₹180
| Author : നിസാർ പുതുവന |
|---|
| Category : Common Subjects |
| Publisher : Koora Books |
വെറുപ്പ്... അതിൻ്റെ എല്ലാ അതിരുകളും ലംഘിച്ചു മുന്നേറുന്ന കാഴ്ചയാണ് ചുറ്റും .. നട്ടാൽ മുളക്കാത്ത നുണ എന്നത് പഴം ചൊല്ലാണെങ്കിലും പുതിയകാല ഗീബൽസുമാർ സ്റ്റേജും പേജും നിരത്തിവെച്ച് നട്ട് ഉടനെ തന്നെ വിളവെടുക്കുന്ന കാഴ്ചയാണ് ഈ സെക്കൻ്റു വരെ കണ്ടു കൊണ്...