loderimg.gif

എൽ.ജി.ബി.ടി.ക്യു ഇസ്ലാമിക സമീപനം

(0) ratings ISBN : 978-81-9628123-4

89

₹99

10% Off
Author : ടി.കെ. എം. ഇഖ്ബാൽ
Category : Family
Publisher : IPH Books

ജെൻഡർ ന്യൂട്രാലിറ്റി, ജെൻഡർ സ്പെക്ട്രം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചർച്ചകൾ കേരളത്തിലും സജീവമായിരിക്കുകയാണ്. സ്വവർഗാനുരാഗികൾ, ട്രാൻസ്ജെൻഡറുകൾ തുടങ്ങിയ സാമൂഹിക വിഭാഗങ്ങളുടെ അവകാശങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്ന എൽ.ജി.ബി.ടി പ്രസ്ഥാനത്തിന്റെ ഭാഗമ...

Add to Wishlist

ജെൻഡർ ന്യൂട്രാലിറ്റി, ജെൻഡർ സ്പെക്ട്രം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചർച്ചകൾ കേരളത്തിലും സജീവമായിരിക്കുകയാണ്. സ്വവർഗാനുരാഗികൾ, ട്രാൻസ്ജെൻഡറുകൾ തുടങ്ങിയ സാമൂഹിക വിഭാഗങ്ങളുടെ അവകാശങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്ന എൽ.ജി.ബി.ടി പ്രസ്ഥാനത്തിന്റെ ഭാഗമായാണ് ഇത്തരം പദപ്രയോഗങ്ങൾ ലോകവ്യാപകമായി പ്രചാരം നേടിയത്. പടിഞ്ഞാറിന്റെ സവിശേഷമായ ആശയ പരിസരത്ത് ഉടലെടുത്ത എൽ.ജി.ബി.ടി (LGBTQIA+) യുടെ ഐഡിയോളജിയും രാഷ്ട്രീയവും ലോകത്ത് വലിയ സ്വാധീനം നേടിക്കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ കാമ്പസുകളിലും പുറത്തും എൽ.ജി.ബി.ടി ആക്ടിവിസം ഇപ്പോൾ സജീവമാണ്. സ്‌കൂൾ പാഠ്യപദ്ധതിയിൽ പോലും എൽ.ജി.ബി.ടി ആശയങ്ങൾ ഉൾച്ചേർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. എൽ.ജി.ബി.ടി.യോടുള്ള സമീപനത്തെക്കുറിച്ച് വ്യത്യസ്‌ത കാഴ്‌ചപ്പാടുകൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ആശയപരമായ എതിർപ്പ് നിലനിർത്തിക്കൊണ്ട് തന്നെ ഒരു ലിബറൽ ജനാധിപത്യ പരിസരത്ത് മുസ്‌ലിംകൾ എൽ.ജി.ബി.ടിയോട് എങ്ങനെ എൻഗേജ് ചെയ്യണം എന്ന ചോദ്യവും ഉന്നയി ക്കപ്പെടുന്നുണ്ട്. ഇസ്ലാമികമായ അടിത്തറയിൽ നിന്നുകൊണ്ട് ഇത്തരം ചോദ്യങ്ങളെ ഈ പുസ്‌തകം അഭിമുഖീകരിക്കുന്നു.

Book എൽ.ജി.ബി.ടി.ക്യു ഇസ്ലാമിക സമീപനം
Author ടി.കെ. എം. ഇഖ്ബാൽ
Category: Family
Publisher: IPH Books
Publishing Date: 23-08-2024
Pages 88 pages
ISBN: 978-81-9628123-4
Binding: Paper Back
Languange: Malayalam

Related Products

View All
WhatsApp