പണം ശരിയായി കൈകാര്യം ചെയ്യുക, നിക്ഷേപിക്കുക, വ്യാപാര സംബന്ധമായ തീരുമാനങ്ങൾ എടുക്കുക എന്നിവയിലെല്ലാം ധാരാളം കണക്കുകൂട്ടലുകൾ ആവശ്യമാണ്, അതിൽ അടിസ്ഥാന വിവരങ്ങളും, സൂത്രവാക്യങ്ങളും നമുക്ക് എന്ത് ചെയ്യണമെന്നതിനെക്കുറിച്ചുള്ള ശരിയായ നിർദ്ദേശങ്ങൾ തരും എന്നാണ് പരക്കെയുള്ള വിശ്വാസം. എന്നാൽ യഥാത്ഥത്തിൽ സാമ്പത്തിക തീരുമാനങ്ങൾ ബ്രെഡ്ഷീറ്റുകൾ നോക്കിയല്ല എടുക്കുന്നത്. അത്താഴം കഴിക്കുന്ന സമയത്തോ, മീറ്റിംഗ് കൂടുന്ന സമയത്തോ ആയിരിക്കും ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത്. തങ്ങളുടെ സ്വന്തം അനുഭവങ്ങളുടെ ചരിത്രം, ലോകത്തെ വിലയിരുത്തുന്ന തനതായ സ്വഭാവം, സ്വാഭിമാനം, അഹംബോധം, വില്പ്‌പന നടത്തുന്നവരുടെ തന്ത്രങ്ങൾ, പ്രേരണകൾ ഇവയെല്ലാം ഈ തീരുമാനങ്ങളെ സ്വാധീനിക്കുകയും ചെയ്യും.
'പണത്തിന്റെ മനഃശാസ്ത്രം' എന്ന പുസ്തകത്തിൽ ഗ്രന്ഥകർത്താവ് പത്തൊമ്പതു കഥകളിലൂടെ മനുഷ്യർ എത്ര വിചിത്രമായ രീതികളിലാണ് പണത്തെപ്പറ്റി ചിന്തിക്കുന്നത് എന്ന് കാണിക്കുന്നു. അതോടൊപ്പം തങ്ങളുടെ ജീവിതത്തിലെ സുപ്രധാന കാര്യങ്ങളിൽ എങ്ങിനെ കൂടുതൽ മെച്ചപ്പെട്ട തീരുമാനങ്ങൾ എടുക്കണമെന്നും പറയുന്നു.