വിശ്വാസിസമൂഹത്തിന്റെ ധർമ്മനിഷ്‌ഠമായ ജീവിതത്തിലേക്കുള്ള പ്രയാണ ത്തിൽ മാർഗദീപമായി സ്വീകരിക്കാവുന്ന ഏതാനും ലേഖനങ്ങളുടെ സമാഹാരം. ഇസ്ലാമിക സൗധത്തിൻ്റെ തൃതീയ സ്‌തംഭമായ സകാത്ത് വ്യവസ്ഥ, അനുധാവ നം ചെയ്യാൻ അല്ലാഹു ആജ്ഞാപിച്ച 'മില്ലത്തു ഇബ്റാഹീമി'ൻ്റ വിശദാംശങ്ങൾ, ക്രൂരനായ ഫറവോനിൽ നിന്ന് മുസ നബിയേയും ഇസ്‌റാഈല്യരേയും അല്ലാഹു അത്ഭുതകരമായി മോചിപ്പിച്ച കഥ, മുഹമ്മദ് നബി (സ) യുടെ ചരിത്രത്തിലെ ഇസ്റാഅ്-മിഅ്റാജ്, ഹിജ്റ, ബദ്ർ എന്നിവക്ക് പുറമെ പ്രവാചക ജീവിതത്തിലെ ചില സുപ്രധാന വശങ്ങൾ ഇതിൽ വായിക്കാം. ആദർശ മാർഗത്തിൽ ജീവൻ നൽകി രക്തസാക്ഷ്യം വരിച്ച ശഹീദ് സയ്യിദ് ഖുതബ്, കേരളത്തിലെ ഇസ്ലാ മിക പ്രസ്ഥാനത്തിന് ദീർഘകാലം നായകത്വം വഹിച്ച കെ.സി അബ്ദുല്ല മൗലവി, തന്റെ വാഗ്വിലാസം കൊണ്ടും കർമ്മ കുശലത കൊണ്ടും പ്രസ്ഥാന മാർഗ ത്തിൽ ജീവിതം അർപ്പിച്ച കെ.എൻ അബ്ദുല്ല മൗലവി, അര നൂറ്റാണ്ടിലധികം കാലം അനേകം തലമുറകളെ വിജ്ഞാനവും ശീക്ഷണവും നൽകി വളർത്തിയെ ടുത്ത പി.കെ അബ്ദുല്ല മൗലവി എന്നിവരെ കുറിച്ചുള്ള അനുസ്‌മരണങ്ങളും ഇതിലുണ്ട്.
ധർമ സരണി
(0)
ratings
ISBN :
978-93-94056-49-7
₹150
₹150
| Author : ഹൈദറലി ശാന്തപുരം |
|---|
| Category : Islam, Christu , Jutha (Religion) |
| Publisher : Koora Books |
വിശ്വാസിസമൂഹത്തിന്റെ ധർമ്മനിഷ്‌ഠമായ ജീവിതത്തിലേക്കുള്ള പ്രയാണ ത്തിൽ മാർഗദീപമായി സ്വീകരിക്കാവുന്ന ഏതാനും ലേഖനങ്ങളുടെ സമാഹാരം. ഇസ്ലാമിക സൗധത്തിൻ്റെ തൃതീയ സ്‌തംഭമായ സകാത്ത് വ്യവസ്ഥ, അനുധാവ നം ചെയ്യാൻ അല്ലാഹു ആജ്ഞാപിച്ച 'മില്ലത്തു ഇബ്...